Month: ഏപ്രിൽ 2024

യേശുവിൽ ഞാൻ സ്വഭവനത്തിലാണ്

“വീടുപോലെ മറ്റൊരു സ്ഥലമില്ല’’ റൂബി ചെരുപ്പിന്റെ ഹീൽ തറയിൽ ഉരസിക്കൊണ്ട് ഡോറോത്തി പറഞ്ഞു. ദി വിസാർഡ് ഓഫ് ഓസിൽ, ഡൊറോത്തിയെയും ടോറ്റോയെയും ഓസിൽനിന്ന് മാന്ത്രികമായി കൻസാസിലെ വീട്ടിലെത്തിക്കാൻ അതുമാത്രം മതിയായിരുന്നു.

നിർഭാഗ്യവശാൽ എല്ലാവർക്കും ആവശ്യമായ റൂബി ചെരുപ്പുകൾ ഇല്ലായിരുന്നു. വീടിനുവേണ്ടിയുള്ള ഡോറോത്തിയുടെ വാഞ്ഛ അനേകർ പങ്കുവയ്ക്കുമെങ്കിലും അത്തരത്തിലുള്ള ഒരു വീട് - സ്വന്തമായ ഒരിടം - കണ്ടെത്തുക എന്നത് പറയുന്നത്ര എളുപ്പമല്ല.

ഉയർന്ന നിലയിൽ ചലനാത്മകവും ക്ഷണികവുമായ ലോകത്തിൽ ജീവിക്കുന്നതിന്റെ ഭവിഷ്യത്തുകളിലൊന്ന് ഒന്നിനോടും ആഭിമുഖ്യം ഇല്ലായ്മയാണ് - ഞാൻ അവിടത്തുകാരനാണ് എന്നു പറയാൻ നമുക്കു കഴിയുന്ന ഒരിടം എന്നെങ്കിലും നമുക്കു കണ്ടെത്താൻ കഴിയുമോ? ഈ വികാരം, സി. എസ്. ലൂയിസ് വെളിപ്പെടുത്തുന്ന, ആഴമായ ഒരു യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു: “ഈ ലോകത്തിലെ ഒരനുഭവത്തിനും തൃപ്തിപ്പെടുത്താൻ കഴിയാത്ത ഒരു ആഗ്രഹം എന്നിൽ ഞാൻ കണ്ടെത്തുന്നുവെങ്കിൽ, അതിനുള്ള സാധ്യമായ ഏക വിശദീകരണം ഞാൻ മറ്റൊരു ലോകത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ് എന്നതാണ്.’’

ക്രൂശിലേക്കു പോകുന്നതിന്റെ തലേ രാത്രി, ആ ഭവനത്തെപ്പറ്റി യേശു തന്റെ സ്‌നേഹിതർക്ക് ഉറപ്പു നൽകി: “എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു’’ (യോഹന്നാൻ 14:2). നാം സ്വാഗതം ചെയ്യപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭവനം. എങ്കിലും നമുക്ക് ഇവിടെവെച്ചും ഭവനത്തിലായിരിക്കാൻ കഴിയും. നാം ഒരു കുടുംബത്തിന്റെ ഭാഗമാണ്-ദൈവസഭ, ക്രിസ്തുവിലുള്ള നമ്മുടെ സഹോദരീ സഹോദരന്മാരുൾപ്പെട്ട ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നാം വാഞ്ഛിക്കുന്ന ഭവനത്തിലേക്കു യേശു നമ്മെ ചേർക്കുന്നതുവരെ അവന്റെ സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ നമുക്കു കഴിയും. നാം എല്ലായ്‌പ്പോഴും അവനോടൊപ്പം ഭവനത്തിലാണ്.

ദൈവം നമ്മുടെ ആവശ്യങ്ങൾ അറിയുന്നു

മനിലയിലെ ഒരു ജീപ്‌നി (ഫിലിപ്പീൻസിലെ ഒരു പൊതുഗതാഗത മാർഗ്ഗം) ഡ്രൈവറായ ലാൻഡോ, റോഡരികിലെ ഒരു കടയിൽ നിന്ന് കാപ്പി കുടിച്ചു. പ്രതിദിന സർവീസ് കോവിഡ്-19 നു ശേഷം സാധാരണ നിലയിൽ എത്തിയതേയുള്ളു. ഇന്നത്തെ കായിക മത്സരം കാരണം കൂടുതൽ യാത്രക്കാർ കാണും, അയാൾ ചിന്തിച്ചു. എനിക്ക് നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കണം. ഒടുവിൽ എനിക്ക് ഉൽക്കണ്ഠ ഇല്ലാതെ കഴിയാം. വാഹനം സ്റ്റാർട്ട് ആക്കാൻ തുടങ്ങിയപ്പോഴാണ് സമീപത്തുള്ള ഒരു ബെഞ്ചിൽ ഇരിക്കുന്ന റോണിയെ ലാൻഡോ കണ്ടത്. റോഡ്് തൂപ്പുകാരനായ അയാൾ ആകെ അസ്വസ്ഥനായിരുന്നു. ആരോടെങ്കിലും സംസാരിക്കണം എന്ന് അയാളുടെ മുഖഭാവം തെളിയിച്ചു. ഓരോ മിനിറ്റും വിലപ്പെട്ടതാണ്, ലാൻഡോ ചിന്തിച്ചു. കൂടുതൽ യാത്രക്കാരെ കിട്ടിയാൽ കൂടുതൽ വരുമാനം കിട്ടും. എനിക്ക് താമസിക്കാൻ ആവില്ല. എന്നാൽ റോണിയുടെ അടുത്തേക്ക് പോകാൻ ദൈവം തന്നോട് പറയുന്നതായി അവനു മനസ്സിലായി, അവൻ അതു ചെയ്തു. 

ആകുലപ്പെടാതിരിക്കുന്നത് എത്ര പ്രയാസകരമാണെന്ന് യേശുവിന് അറിയാമായിരുന്നു (മത്തായി 6:25-27). അതിനാൽ നമ്മുടെ സ്വർഗ്ഗീയ പിതാവ് നമുക്ക് എന്താണ് ആവശ്യം എന്ന് അറിയുന്നു എന്ന് അവൻ ഉറപ്പുനൽകി (വാ. 32). ഉൽക്കണ്ഠപ്പെടാതെ അവനിൽ ആശ്രയിക്കാനും നാം ചെയ്യാൻ അവൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിന് നമ്മെത്തന്നെ സമർപ്പിക്കുവാനും (വാ. 31-33) യേശു നമ്മെ ഓർപ്പിക്കുന്നു. നാം അവന്റെ ഉദ്ദേശ്യങ്ങളെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ “ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ഇങ്ങനെ ചമയിക്കുന്ന’’ നമ്മുടെ പിതാവ് തന്റെ ഹിതപ്രകാരം നമ്മുടെ ആവശ്യങ്ങൾ നടത്തിത്തരും എന്നുള്ള - സകല സൃഷ്ടികളെയും അവൻ പുലർത്തുന്നതുപോലെ - ഉറപ്പ് പ്രാപിക്കാൻ നമുക്ക് കഴിയും.

ലാൻഡോ റോണിയോട് സംസാരിച്ചതിന്റെ ഫലമായി തൂപ്പുകാരൻ പ്രാർത്ഥിക്കുകയും ഒരു ക്രിസ്തു വിശ്വാസി ആയിത്തീരുകയും ചെയ്തു. “അന്ന് ദൈവം എനിക്ക് ആവശ്യത്തിന് യാത്രക്കാരെ നൽകി,'' ലാൻഡോ പറഞ്ഞു. “എന്റെ ആവശ്യങ്ങൾ അവന്റെ ഉത്തരവാദിത്വമാണെന്നും അവനെ അനുഗമിക്കുകയാണ് ഞാൻ ചെയ്യേണ്ടതെന്നും അവൻ എന്നെ ഓർമ്മിപ്പിച്ചു.’’

ക്രമത്തിന്റെ ദൈവം

അലമാരയിൽ കണ്ട മുഴുവൻ മരുന്നുകളും സുരേഷ് എടുത്തു. തകർച്ചയും ക്രമക്കേടും കൊണ്ട് നിറഞ്ഞ ഒരു കുടുംബത്തിൽ വളർന്ന അവന്റെ ജീവിതം ആകെ താറുമാറായിരുന്നു. അവന്റെ ഡാഡി മമ്മിയെ നിരന്തരം പീഡിപ്പിക്കുമായിരുന്നു. ഒടുവിൽ ഡാഡി ആത്മഹത്യ ചെയ്തു. തന്റെ ജീവിതം “അവസാനിപ്പിക്കണം’’ എന്ന് സുരേഷ് ആഗ്രഹിച്ചു. എന്നാൽ ഒരു ചിന്ത അവന്റെ മനസ്സിലേക്ക് ഓടിയെത്തി, ഞാൻ മരിച്ചാൽ എവിടെപ്പോകും? സുരേഷ് മരിച്ചില്ല. പിന്നീട് ഒരു സ്‌നേഹിതനോടൊപ്പം ബൈബിൾ പഠിച്ചതിനെ തുടർന്ന് അവൻ യേശുവിനെ രക്ഷകനായി സ്വീകരിച്ചു. സുരേഷിനെ ദൈവത്തിങ്കലേക്ക് അടുപ്പിച്ച സംഗതികളിൽ ഒന്ന്, സൃഷ്ടിയിലെ സൗന്ദര്യവും ക്രമവും ദർശിച്ചതായിരുന്നു. “മനോഹരമായ കാര്യങ്ങളെ ഞാൻ കാണുന്നു. ഒരുവൻ അവയെ എല്ലാം സൃഷ്ടിച്ചു...’’ സുരേഷ് പറഞ്ഞു.

ഉല്പത്തി 1 ൽ, ദൈവം സകലത്തെയും സൃഷ്ടിച്ചു എന്നു നാം കാണുന്നു. ഭൂമി പാഴും ശൂന്യവും ആയിരുന്നെങ്കിലും അവൻ ക്രമരാഹിത്യത്തിൽ നിന്ന് ക്രമം കൊണ്ടുവന്നു. അവൻ “ഇരുളും വെളിച്ചവും തമ്മിൽ’’ വേർതിരിച്ചു (വാ. 4), സമുദ്രത്തിനു നടുവിൽ കരയെ നിർമ്മിച്ചു (വാ. 10), “അതതുതരം’’ സസ്യങ്ങളെയും ജീവജാലങ്ങളെയും നിർമ്മിച്ചു (വാ. 11-12, 21, 24-25).

“ആകാശത്തെ സൃഷ്ടിച്ചു ... ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; ... അതിനെ ഉറപ്പിച്ച’’ (യെശയ്യാവ് 45:18) യഹോവ, സുരേഷ് കണ്ടെത്തിയതുപോലെ ക്രിസ്തുവിനു സമർപ്പിച്ച ജീവിതങ്ങളിൽ സമാധാനവും ക്രമവും നൽകിക്കൊണ്ട് തന്റെ പ്രവൃത്തി തുടരുന്നു. 

ജീവിതം ക്രമരഹിതവും വെല്ലുവിളി നിറഞ്ഞതും ആയിരിക്കാം. ദൈവം “കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്’’ എന്നതിൽ അവനെ സ്തുതിക്കാം (1 കൊരിന്ത്യർ 14:33). ഇന്നു നമുക്ക് അവനെ വിളിച്ചപേക്ഷിക്കുകയും അവനു മാത്രം നൽകാൻ കഴിയുന്ന സൗന്ദര്യവും ക്രമവും കണ്ടെത്തുന്നതിനു സഹായിക്കാൻ അപേക്ഷിക്കുകയും ചെയ്യാം.

ദൈവത്തിന്റെ സമാധാന ദൂതന്മാർ

നീതി നടപ്പാകണം എന്ന ശക്തമായ ആഗ്രഹം നിമിത്തം നോറ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയി. പ്ലാൻ ചെയ്തു പോലെ പ്രകടനം നിശബ്ദമായിരുന്നു. പ്രതിഷേധക്കാർ ഡൗൺടൗൺ പ്രദേശത്തുകൂടി ശക്തമായ മൗന ജാഥ നടത്തി. അപ്പോഴാണ് രണ്ടു ബസ്സുകൾ അവിടേക്കു വന്നത്. ബസിൽ നഗരത്തിനു പുറത്തു നിന്ന് അക്രമകാരികൾ വന്നു. താമസിയാതെ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടു. ഹൃദയം തകർന്ന നോറ അവിടെ നിന്നു മടങ്ങിപ്പോയി. തങ്ങളുടെ സദുദ്ദേശ്യം ഫലശൂന്യമായതായി അവൾക്കു തോന്നി.

പൗലൊസ് യെരുശലേം ദേവാലയം സന്ദർശിച്ചപ്പോൾ, പൗലൊസിനെ എതിർത്തിരുന്ന ആളുകൾ അവനെ കണ്ടു. അവർ “ആസ്യ (പ്രവിശ്യ) യിൽ നിന്നുള്ളവരും’’ (പ്രവൃത്തികൾ 21:27) യേശുവിനെ തങ്ങളുടെ മാർഗ്ഗത്തിന് ഭീഷണിയായി കണ്ടവരും ആയിരുന്നു. പൗലൊസിനെക്കുറിച്ച് നുണയും കിംവദന്തികളും വിളിച്ചു പറഞ്ഞുകൊണ്ട് അവർ പെട്ടെന്നുതന്നെ കലഹത്തിന് തീകൊളുത്തി (വാ. 28-29). ജനക്കൂട്ടം പൗലൊസിനെ ദേവാലയത്തിൽ നിന്ന് പുറത്തേക്കു വലിച്ചിഴച്ച് അവനെ അടിച്ചു. വിവരമറിഞ്ഞ് പടയാളികൾ അവിടേക്ക് പാഞ്ഞുവന്നു.

അവനെ അറസ്റ്റ് ചെയ്യുമ്പോൾ തനിക്ക് ജനത്തോട് സംസാരിക്കാമോ എന്ന് പൗലോസ് റോമൻ കമാൻഡറോടു ചോദിച്ചു. അനുവാദം ലഭിച്ചപ്പോൾ പൗലൊസ് ജനക്കൂട്ടത്തോട് അവരുടെ ഭാഷയിൽ സംസാരിച്ചു. അത്ഭുതപ്പെട്ടുപോയ ജനം അവന്റെ വാക്കുകൾക്കു ശ്രദ്ധ കൊടുത്തു (വാ. 40). അങ്ങനെ പൗലൊസ് ഒരു കലഹത്തെ, നിർജ്ജീവ മതത്തിൽ നിന്നുള്ള തന്റെ രക്ഷയുടെ അനുഭവസാക്ഷ്യം പങ്കുവയ്ക്കുന്നതിനുള്ള അവസരം ആക്കി മാറ്റി (22:2-21).

ചില ആളുകൾ അക്രമത്തെയും ഭിന്നതയെയും ഇഷ്ടപ്പെടുന്നു. അവർ വിജയിക്കുകയില്ല. പരിതാപകരമായ അവസ്ഥയിലുള്ള നമ്മുടെ ലോകത്തോട് തന്റെ പ്രകാശവും സമാധാനവും പങ്കുവയ്ക്കുവാൻ ധൈര്യമുള്ള വിശ്വാസികളെ ദൈവം അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പ്രതിസന്ധി എന്ന് നിങ്ങൾക്ക് തോന്നുന്നത്, ഒരുവനോട് ദൈവസ്‌നേഹം പങ്കുവയ്ക്കുന്നതിനുള്ള നിങ്ങളുടെ അവസരമായി തീർന്നേക്കാം.

கிறிஸ்துவோடு நிலைத்திருத்தல்

”தி பெல்லோஷிப் ஆப் த ரிங்” என்ற திரைப்படத்தில் கன்டாஃல்ப் த கிரே, சாருமான் தி வைட்டை எதிர்கொண்டபோது, அவர் மத்திய பூமியை பாதுகாக்க வேண்டிய செயலை செய்ய தவறிவிட்டார் என்பது தெளிவாகிறது. மேலும், சாருமன் சௌரோனுடன் கூட்டணி வைத்தான்! டேல்கியனின் உன்னதமான படைப்பை அடிப்படையாகக் கொண்ட அத்திரைப்படத்தின் இந்தக் காட்சியில், இரண்டு முன்னாள் நண்பர்கள், நன்மைக்கும் தீமைக்குமான போராட்டத்தில் ஈடுபடுகின்றனர். சாருமான் மட்டும் தன்னுடைய வழியில் உறுதியாய் நின்று தனக்குத் தெரிந்ததைச் செய்திருந்தால் நன்றாயிருந்திருக்கும். 

சவுல் ராஜாவுக்கும் தன்னுடைய வழியில் உறுதியாய் நிற்பதில் சிக்கல் இருந்தது. அவருடைய ஆட்சியில் ஓர் கட்டத்தில் “அஞ்சனம் பார்க்கிறவர்களையும் குறிசொல்லுகிறவர்களையும் தேசத்தில் இராதபடிக்குத் துரத்தி விட்டான்” (1 சாமுவேல் 28:3). இது ஓர் நல்ல நடவடிக்கை. ஏனென்றால் மாயவித்தை காரியங்களில் ஈடுபடுவது கர்த்தருக்கு அருவருப்பானது (உபாகமம் 18:9-12) என்று ஏற்கனவே தேவன் அறிவித்திருந்தார். ஆனால் அவர் சில தோல்விகளை சந்தித்த பின்பு, பெலிஸ்தியர்களோடு யுத்தம்செய்தால் தேவன் தனக்கு வெற்றியைத் தருவாரா என்ற சவுலின் விண்ணப்பத்திற்கு தேவன் பதிலளிக்காதபோது, “அஞ்சனம்பார்க்கிற ஒரு ஸ்திரீயைத் தேடுங்கள்; நான் அவளிடத்தில் போய் விசாரிப்பேன் என்றான்” (1 சாமுவேல் 28:7). சவுல் செய்யவேண்டியதை தவிர்த்து, முற்றிலும் தலைகீழானதை செய்ய விழைகிறான். 

அதிலிருந்து ஆயிரம் ஆண்டுகள் கழித்து, இயேசு தம் சீஷர்களைப் பார்த்து, “உள்ளதை உள்ளதென்றும், இல்லதை இல்லதென்றும் சொல்லுங்கள்; இதற்கு மிஞ்சினது தீமையினால் உண்டாயிருக்கும்” (மத்தேயு 5:37) என்று சொல்லுகிறார். வேறு வார்த்தைகளில் கூறுவதானால், கிறிஸ்துவுக்குக் கீழ்ப்படிவதற்கு நாம் நம்மை அர்ப்பணித்திருந்தால், நம்முடைய சத்தியங்களைக் கடைப்பிடிப்பதும் உண்மையாக இருப்பதும் இன்றியமையாதது. தேவன் நமக்கு கிருபையளிப்பதால் அவற்றை செய்வதில் நாம் உறுதியோடு செயல்படுவோம். 

 

പാടുന്ന മേച്ചിൽപ്പുറങ്ങൾ

തന്റെ നായ്ക്കളോടു സംസാരിക്കാനുള്ള എന്റെ ഭാര്യാമാതാവിന്റെ കഴിവിനെക്കുറിച്ച് ഞാൻ സ്‌നേഹപൂർവ്വം തമാശ പറയുമായിരുന്നു. അവയുടെ കുരയോട് “തനിക്കു മനസ്സിലായി’’ എന്ന തരത്തിൽ അവൾ സ്‌നേഹപൂർവ്വം പ്രതികരിക്കുമായിരുന്നു. ഇപ്പോൾ അവളും എല്ലായിടത്തുമുള്ള നായ് ഉടമകളും അവയുടെ ചിരി ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാറുണ്ട്.  നായ്ക്കൾ, പശുക്കൾ, കുറുക്കന്മാർ, സീലുകൾ, തത്തകൾ തുടങ്ങിയ അനേക മൃഗങ്ങൾ “വിനോദ ശബ്ദ അടയാളങ്ങൾ’’ - അഥവാ ചിരി - പുറപ്പെടുവിക്കാറുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്. ഈ ശബ്ദങ്ങൾ തിരിച്ചറിയുന്നത് മൃഗത്തിന്റെ വിനോദ സ്വഭാവം മനസ്സിലാക്കാനും മനുഷ്യനോടുള്ള ആക്രമണ സ്വഭാവത്തിൽനിന്നു വേർതിരിച്ചറിയാനും സഹായിക്കും. 

മൃഗങ്ങൾ ചിരിയും സന്തോഷവും പ്രകടിപ്പിക്കുന്നത്, സൃഷ്ടിയിലെ ഇതര ജീവജാലങ്ങൾ തങ്ങളുടേതായ മാർഗ്ഗത്തിൽ ദൈവത്തെ സ്തുതിക്കുന്നു എന്ന സന്തോഷകരമായ വസ്തുത നമ്മെ ഓർമ്മിപ്പിക്കുന്നു. ദാവീദ് രാജാവ് തന്റെ ചുറ്റുപാടുകളെ നിരീക്ഷിച്ചപ്പോൾ, “കുന്നുകൾ ഉല്ലാസം ധരിക്കുന്നതായും’’ മേച്ചിൽപ്പുറങ്ങളും താഴ്‌വരകളും “ആർക്കുകയും പാടുകയും’’ ചെയ്യുന്നതായും അവനു തോന്നി (സങ്കീർത്തനം 65:12-13). ദൈവം, സൗന്ദര്യവും നിലനില്പിനുള്ള ഉപാധികളും നൽകിക്കൊണ്ട് ദേശത്തെ പരിപാലിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്നതായി ദാവീദ് തിരിച്ചറിഞ്ഞു.

നമ്മുടെ ഭൗതിക ചുറ്റുപാടുകൾ അക്ഷരികമായി “പാടുന്നില്ലെങ്കിലും’’ അവ തന്റെ സൃഷ്ടിയിലുള്ള ദൈവത്തിന്റെ സജീവ പ്രവർത്തനത്തിനു സാക്ഷ്യം വഹിക്കുകയും, നമ്മുടെ ശബ്ദം ഉപയോഗിച്ച് അവനെ സ്തുതിക്കുവാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു. “സർവ്വ ഭൂമിയുടെയും’’ ഭാഗമായ നമുക്ക് അവൻ ചെയ്യുന്ന “അത്ഭുത കാര്യങ്ങൾ’’ മനസ്സിലാക്കി “ആർപ്പോടെ’’ (വാ. 8) അവനെ സ്തുതിക്കാം. അവൻ അതു കേട്ട് മനസ്സിലാക്കുമെന്നു നമുക്കു വിശ്വസിക്കാം.